പാ​ലാ: കൊ​ല്ല​പ്പ​ള്ളി വാ​ളി​കു​ള​ത്ത് ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം.

പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യും ചെ​ങ്ങ​ന്നൂ​ർ ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യു​മാ​യ അ​സ്‌​ലം അ​യൂ​ബ് ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് യ​ശ്വ​ന്ത് മ​നോ​ജി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ചേ​ർ​പ്പു​ങ്ക​ൽ മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വൈ​കി​ട്ട് മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഈ​രാ​റ്റു​പേ​ട്ട ഇ​ല്ലി​ക്ക​ൽ​ക്ക​ല്ല് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ പോ​യി ഇ​രു​വ​രും തി​രി​ച്ചു​വ​രു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​സ്‌​ലം സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു.

ഇ​രു​വ​രും സ​ഞ്ച​രി​ച്ച ബൈ​ക്ക് മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ സ്വ​കാ​ര്യ ബ​സു​മാ​യി നേ​ർ​ക്കു​നേ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.