തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ കേരള സിപിഎം അവഹേളിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഭാരത് ജോഡോ യാത്ര തുടങ്ങിയപ്പോൾ മുതൽ സംഘപരിവാറിനൊപ്പം ചേർന്ന് സിപിഎം രാഹുലിനെ അവഹേളിക്കാനാണ് ശ്രമിച്ചതെന്നും സതീശൻ നിയമസഭയിൽ പറഞ്ഞു.

ലഹരിക്കടത്തില്‍ സിപിഎം നേതാവിനെ സംരക്ഷിക്കുന്ന സര്‍ക്കാരിന്‍റെ ലഹരിവിരുദ്ധ കാമ്പയിനെ പ്രതിപക്ഷം പിന്തുണയ്ക്കില്ലെന്നും സതീശൻ വ്യക്തമാക്കി. വേണ്ടപ്പെട്ടവരെ ചേര്‍ത്ത് പിടിച്ച് ജനങ്ങളെ കബളിപ്പിക്കാനുള്ള കാമ്പയിന്‍ നടത്തുന്നത് ആത്മാര്‍ത്ഥതയല്ല. അത്തരം കാമ്പയിനില്‍ കേരളത്തിലെ പ്രതിപക്ഷം ഉണ്ടാകില്ലെന്നും സതീശൻ പറഞ്ഞു.