യുഎസ് : യു.എസില്‍ പോലീസുകാര്‍ മര്‍ദിച്ചു കൊലപ്പെടുത്തിയ ടൈര്‍ നിക്കോള്‍സിനു വൈകാരികമായ യാത്രാമൊഴി നല്‍കി അമേരിക്ക. യു.എസ് വൈസ് പ്രസിഡന്റെ് കമലാഹാരിസ് ചടങ്ങില്‍ പങ്കെടുത്തു. പൊതുജനത്തിന്റെ് സുരക്ഷക്കായി നില്‍ക്കേണ്ട പോലീസിന്റെ പ്രവര്‍ത്തി അത്യന്തം വേദനാജനകമായെന്ന് കമല പറഞ്ഞു.

യു.എസില്‍ കറുത്ത വര്‍ഗ്ഗക്കാരന്‍ ടൈര്‍ നിക്കോള്‍സന്റെ സംസ്‌കാര ചടങ്ങുകള്‍ മിസ്സിസ്സിപ്പി ബോള്‍ഡ് ക്രിസ്റ്റിയന്‍ വെച്ചാണ് നടന്നത് . ടൈറിന്റെ കുടുംബത്തിന്റെ് വേദനയില്‍ പങ്കുചേരുന്നെന്ന് പറഞ്ഞ വൈസ് പ്രസിഡന്റെ് ടൈറിനേറ്റ ദുരന്തം കുടുംബം കൈകാര്യം ചെയ്ത രീതിയെ പ്രശംസിക്കുകയും ചെയ്തു.

തന്റെ മകന്‍ നന്‍മയുളളവനായിരുന്നും അവനു സംഭവിച്ച ദുരന്തം ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നും ടൈറിന്റെ് അമ്മ റോവോന്‍ വെയല്‍സ് പറഞ്ഞു.