മലപ്പുറത്ത് കൈക്കൂലി വാങ്ങിയ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ മലപ്പുറത്ത് വിജിലന്‍സ് പിടിയിലായി. വഞ്ചന കേസ് പ്രതിയില്‍ നിന്നും 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് സംഭവം.

മലപ്പുറം ക്രൈംബ്രാഞ്ച് എസ്‌ഐ സുഹൈല്‍ ആണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായത്. കൈക്കൂലി വാങ്ങാന്‍ ചുമതലപ്പെടുത്തിയ ഏജന്റ് മഞ്ചേരി സ്വദേശി മുഹമ്മദ് ബഷീറും പിടിയിലായി.

നീല ഐ ഫോണും 3.5 ലക്ഷം രൂപയുമായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരന്‍ വിജിലന്‍സ് ഡയറക്ടറെ വിവരം ധരിപ്പിക്കുകയായിരുന്നു. 2017 ല്‍ മലപ്പുറം പോലീസ് രജിസ്റ്റര്‍ ചെയ്ത വഞ്ചനക്കേസിലെ പ്രതിയാണ് പരാതിക്കാരന്‍.