സംവിധായകന്‍ അറ്റ്ലിക്കും പ്രിയ മോഹനും ആണ്‍കുഞ്ഞ് പിറന്നു. തങ്ങളുടെ ആദ്യ കുഞ്ഞിന്‍റെ ജനനം ഇന്‍സ്റ്റഗ്രാം വഴിയാണ് ദമ്പതികള്‍ അറിയിച്ചത്. ജനുവരി 31നായിരുന്നു കുഞ്ഞ് ജനിച്ചത്. 

എല്ലാവരും പറഞ്ഞത് ശരിയാണ്, ലോകത്ത ഇതുപോലെ ഒരു ഫീലിംഗ് വേറെയില്ല. ഞങ്ങളുടെ മകന്‍ എത്തി. രക്ഷിതാക്കള്‍ എന്ന നിലയിലുള്ള സാഹസികവും ആവേശകരവുമായ യാത്ര ഇവിടെ ആരംഭിക്കുന്നു – അറ്റ്ലി തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒരു ബെഡില്‍ കിടന്ന് ഒരു കുട്ടി ഷൂ ഉയര്‍ത്തിപ്പിടിക്കുന്ന ദമ്പതികളുടെ ചിത്രവും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ “It’s a boy” എന്നും എഴുതിയിട്ടുണ്ട്. 

അറ്റ്ലി പോസ്റ്റ് ഇട്ടതിന് പിന്നാലെ അഭിനന്ദനങ്ങളുമായി സോഷ്യല്‍ മീഡിയയിലെ പ്രമുഖര്‍ രംഗത്ത് എത്തി. കീര്‍ത്തി സുരേഷ്, കല്ല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയ പ്രമുഖര്‍ കുട്ടിക്കും മാതാപിതാക്കള്‍ക്കും ആശംസയുമായി പോസ്റ്റിന് അടിയില്‍ എത്തിയിട്ടുണ്ട്. 

ഈ പോസ്റ്റിന് പിന്നാലെ മകന്‍ ജനിച്ചതില്‍ സന്തോഷം രേഖപ്പെടുത്തി അറ്റ്ലി തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു സ്റ്റോറിയും ഇട്ടിരുന്നു. തന്‍റെ മകനെ അഭിസംബോധന ചെയ്യും പോലെയാണ് ഈ സ്റ്റോറി. 
“കുഞ്ഞേ, ഞങ്ങൾ നിന്നെ ആദ്യം മുതൽ സ്നേഹിച്ചിരുന്നു, നീ ഞങ്ങളുടെ ശ്വാസമായിരുന്നു, ഞങ്ങളുടെ ഹൃദയങ്ങളെ ആശ്ലേഷിച്ചു. ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചിരിക്കുന്നു, നീ ഞങ്ങളുടെ ഭാഗമാണ്, സുന്ദരനായ കുഞ്ഞേ, സ്വാഗതം…” അറ്റ്ലിയുടെ വികാരഭരിതമായ സ്റ്റോറി പറയുന്നു.