മേപ്പയ്യൂരില്‍ കല്യാണ വീട്ടില്‍ കൂട്ടത്തല്ല്. വരന്റെ ബന്ധുക്കള്‍ വധുവിന്റെ വീട്ടില്‍ പടക്കം പൊട്ടിച്ചതില്‍ പ്രതിഷേധിച്ച് കൂട്ടയടി നടന്നു. വടകരയില്‍ നിന്നെത്തിയ വരന്റെ വീട്ടുകാര്‍ താലി കെട്ടു നടന്ന ശേഷം വധുവിന്റെ വീട്ടില്‍ പടക്കം പൊട്ടിച്ചു. ഇതില്‍ പ്രകോപിതരായ പെണ്ണിന്റെ വീട്ടുകാര്‍ ചെറുക്കന്റെ വീട്ടുകാരുമായി തര്‍ക്കമായി. അവസാനം ചെന്നെത്തിയത് കൂട്ടത്തല്ലിലാണ്.

വടകരയില്‍ നിന്നു വരന്റെ ബന്ധുക്കള്‍ മേപ്പയ്യൂരിലെ വധുവിന്റെ വീട്ടിലെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. തിങ്കളാഴ്ചയായിരുന്നു സംഭവം.നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചതിനാല്‍ സംഭവത്തില്‍ പോലീസ് കേസെടുത്തില്ല.