മഞ്ചേരി: പതിനാലുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിന് മരണംവരെ തടവും ആറുലക്ഷത്തി അറുപതിനായിരം രൂപ പിഴയും ശിക്ഷ ഇടയാക്കി. വഴിക്കടവ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് 48-കാരനെ മഞ്ചേരി പോക്‌സോ അതിവേഗ കോടതി ജഡ്ജി കെ.രാജേഷാണ് ശിക്ഷ വിധിച്ചത്.

കുട്ടിയെ രക്ഷിതാവ് പല തവണ പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കിയകുറ്റത്തിനുമാണ് മൂന്ന ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. കൂടാതെ, ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിന് ഏഴുവര്‍ഷം കഠിനതടവ്, പിതാവായ പ്രതി പലതവണ ലൈംഗികാതിക്രമത്തിന് രണ്ടു വര്‍ഷം കഠിനതടവ്, ജൂവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഒരു വര്‍ഷ കഠിനതടവ് എന്നിങ്ങനെയാണ് ശിക്ഷ നടപ്പാക്കിയത്.

പിഴയടച്ചില്ലെങ്കില്‍ പതിനാലര വര്‍ഷം അധിക തടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. എന്നാല്‍ ജീവപര്യന്തം എന്നത് മരണം വരെ കഠിന തടവാണെന്ന് കോടതി പറഞ്ഞു. കൂടാതെ പിഴത്തുക കുട്ടിക്ക് നല്‍കണം. സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍നിന്ന് കുട്ടിക്ക് നഷ്ടപരിഹാരം കിട്ടുവാനും ജില്ലാ ലീഗല്‍ സര്‍വീസസ് അതോററ്റിയോട് കോടതി ആവശ്യപ്പെട്ടു.

2021 മാര്‍ച്ചിലാണ് കേസിന്നാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ മാതാവും സഹോദരങ്ങളും പുറത്തുപോകുന്ന സമയത്താണ് പ്രതി വീട്ടില്‍വെച്ച് കുട്ടിയെ പലതവണ പീഡനത്തിന് ഇരയാക്കിയത്. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ശാരീരീകാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്നറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. കുട്ടിയുടെയും മാതാവിന്റെയും മൊഴികളും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലകണ് പ്രോസിക്യൂഷന് കേസില്‍ സഹായമായത്. പ്രതിയെ ചൊവ്വാഴ്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയക്കും.