ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ​ന​ഗ​ര​മാ​യ പെ​ഷ​വാ​റി​ലെ മോ​സ്കി​ലു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 92 ആ​യി. നൂ​റോ​ളം പേ​ർ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രി​ൽ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്.

പോ​ലീ​സു​കാ​രെ ല​ക്ഷ്യം​വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. സ്ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം പാ​ക്കി​സ്ഥാ​നി താ​ലി​ബാ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന തെ​ഹ്‌​രീ​ക്-​ഇ-​താ​ലി​ബാ​ൻ(​ടി​ടി​പി) ഏ​റ്റെ​ടു​ത്തെ​ങ്കി​ലും പി​ന്നീ​ട് നി​ഷേ​ധി​ച്ചു. വി​മ​ത വി​ഭാ​ഗ​മാ​ണ് ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത​തെ​ന്ന് ടി​ടി​പി പു​റ​ത്തു​വി​ട്ട പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്ന​ത്.

ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്നും ഒ​ൻ​പ​ത് പേ​രെ ജീ​വ​നോ​ടെ പു​റ​ത്തെ​ടു​ത്തി​രു​ന്നു. 24 മൃ​ത​ദേ​ഹ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും പോ​ലീ​സു​കാ​രാ​യി​രു​ന്നു.

മോ​സ്കി​ന്‍റെ മു​ൻ​നി​ര​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ചാ​വേ​ർ സ്വ​യം സ്ഫോ​ട​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. സ്ഫോ​ട​ന​സ​മ​യ​ത്ത് മോ​സ്കി​ൽ മു​ന്നൂ​റി​നും നാ​നൂ​റി​നും ഇ​ട യി​ൽ പോ​ലീ​സു​കാ​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നു പെ​ഷ​വാ​ർ സി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് ഇ​ജാ​സ് ഖാ​ൻ പ​റ​ഞ്ഞു.