ന്യൂഡൽഹി: ഒരു ദശാബ്ദത്തിനുള്ളിൽ 100 ചീറ്റകളെ കൂടി സ്വന്തമാക്കാൻ ഇന്ത്യ. ദക്ഷിണാഫ്രിക്കയുമായി കരാറിൽ ഒപ്പിട്ടു. ഒരു ദശാബ്ദത്തിനുള്ളിൽ 100 ചീറ്റകളെ ദക്ഷിണാഫ്രിക്ക ഇന്ത്യയിലേക്ക് അയയ്ക്കും. വംശനാശം നേരിട്ടതോടെയാണ് ഇന്ത്യിലേക്ക് ചീറ്റകളെ കഴിഞ്ഞ സെപ്തംബറിൽ നമീബിയയിൽ നിന്നും എത്തിച്ചത്. 

പുതിയ കരാർ അനുസരിച്ച് ഫെബ്രുവരിയോടെ 12 ചീറ്റകൾ എത്തുമെന്ന് പരിസ്ഥിതി മന്ത്രാലയം പറയുന്നു. വർഷം പന്ത്രണ്ട് ചീറ്റപ്പുലികൾ വച്ച് അടുത്ത 10 വർഷത്തേക്കുള്ളതാണ് കരാറെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

ധാരണാപത്രം പ്രസക്തമാണെന്ന് ഉറപ്പാക്കാൻ അഞ്ച് വർഷം കൂടുമ്പോൾ അവലോകനം ചെയ്യുമെന്ന് ദക്ഷിണാഫ്രിക പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.  കഴിഞ്ഞ വർഷം സെപ്തംബർ 17 ന് മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ കുനോ നാഷണൽ പാർക്കിൽ എട്ട് ചീറ്റകളെ കൊണ്ടുവന്നിരുന്നു.