യുപിയിലെ ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ മുര്‍താസ അബ്ബാസിക്ക് വധശിക്ഷ. എന്‍ഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗോരഖ്പൂരിലെ ഗോരഖ്നാഥ് ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തര്‍പ്രദേശ് പ്രവിശ്യാ സായുധ കോണ്‍സ്റ്റബുലറി ഉദ്യോഗസ്ഥരെയാണ് പ്രതി ആക്രമിച്ചത്. കെമിക്കല്‍ എഞ്ചിനീയറായ മുര്‍താസ അബ്ബാസിയെ പിന്നീട് അറസ്റ്റ് ചെയ്തു.

ചോദ്യം ചെയ്യലില്‍ തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്ന് മുര്‍താസ അബ്ബാസ വെളിപ്പെടുത്തിയിരുന്നു. മുര്‍താസ അബ്ബാസി ഐഎസിനു വേണ്ടി പോരാടുമെന്ന് പ്രതിജ്ഞയെടുത്തിരുന്നെന്നും തീവ്രവാദ സംഘടനയെ പിന്തുണയ്ക്കുന്നവര്‍ക്കായി സാമ്പത്തിക സഹായം നല്‍കിയിരുന്നതായും കണ്ടെത്തിയതായി യുപി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് കണ്ടെത്തിയിരുന്നു.