തൃശൂർ: വടക്കാഞ്ചേരിയിലെ കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചു വൻ സ്ഫോടനം. കുമ്പളങ്ങാട് പ്രവർത്തിക്കുന്ന വെടിക്കെട്ട് പുരയിലാണ് സംഭവം.

സ്ഫോടനത്തെ തുടർന്ന് വടക്കാഞ്ചേരിയിലും ഓട്ടുപാറയിലും പ്രകമ്പനം ഉണ്ടായി. ഭൂമി കുലുക്കമാണെന്ന് കരുതി ജനങ്ങൾ പരിഭ്രാന്തരായി വ്യാപാരസ്ഥാപനത്തിൽനിന്ന് ഇറങ്ങിയോടി.കുണ്ടന്നൂർ സ്വദേശി സുന്ദരാക്ഷൻ്റെ ഉടമസ്ഥതയിലുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ വെടിക്കെട്ട് പുരയിലെ ജീവനക്കാരനായ ചേലക്കര സ്വദേശി മണിക്ക് ഗുരുതര പരിക്കേറ്റു.

വെടിക്കെട്ട് പുര പൂർണമായും കത്തിനശിച്ചു. വെടിക്കെട്ട് പുരയിൽ ജീവനക്കാർ ഉള്ളതായി സംശയമുണ്ട്. ഫയർ ഫോഴ്സിൻ്റെ നേതൃത്വത്തിൽ തീയണയ്ക്കാൻ ശ്രമം തുടരുകയാണ്.