ദി ഹേഗ്: മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണ മേഖലയില്‍ ലോകമെമ്പാടുമായി 6,000 പേരെ പിരിച്ചുവിടാനൊരുങ്ങി ഫിലിപ്‌സ്. 2025 ഓടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനാണിതെന്ന് കമ്പനി സിഇഒ റോയ് ജേക്കബ്‌സ് പറഞ്ഞു. മൂന്നു മാസം മുന്‍പ് കമ്പനി 4,000 പേരെ പിരിച്ചുവിട്ടിരുന്നു.

2022 കമ്പനിയേയും ഓഹരി ഉടമകളെയും സംബന്ധിച്ച് വൈഷമ്യമേറിയ വര്‍ഷമായിരുന്നു. അടിയന്തരമായി കര്‍ത്തവ്യം മെച്ചപ്പെടുത്തുന്നതിനാണ് ഈ നടപടിയെന്നും സിഇഒ പറയുന്നു. കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ കമ്പനി 10.5 കോടി യൂറോയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം മൊത്തം 160 കോടി യൂറോയുടെ നഷ്ടമുണ്ടായ എന്നാണ് റിപ്പോര്‍ട്ട്.

ആംസ്റ്റര്‍ഡാം ആസ്ഥാനമായുള്ള കമ്പനിക്ക് 2021ല്‍ അവരുടെ ശ്വസന സഹായി നിര്‍മ്മാണത്തിലെ പിഴവിനെ തുടര്‍ന്ന് തിരികെ വിളിക്കേണ്ടി വന്നിരുന്നു.