പെഷവാര്‍: പാകിസ്താനിലെ മുസ്ലിം പളളിയിലുണ്ടയ ചാവേര്‍ സ്‌ഫോടനത്തില്‍ 25 പേര്‍ മരിച്ചു. 125 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പെഷവാഹില്‍ അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്തെ പളളിയില്‍ ഉച്ചസമയത്തെ നമസ്‌കാര ചടങ്ങുകള്‍ക്കിടയിലാണ് സ്‌ഫോടനം നടന്നത്.

പ്രാര്‍ഥിച്ചുകൊണ്ടിരുന്നവര്‍ക്കിടയില്‍ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

അടുത്തുളള പോലീസ് സറ്റേഷനിലെ നിരവധി പോലീസുകാരും പ്രാര്‍ഥനാ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സ്‌ഫോടനത്തില്‍ പളളിയുടെ മേല്‍ക്കൂരയുടെ ഭാഗവും ചുമരുകളും തകര്‍ന്നു വീണതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ നിരവധി മൃതദേഹങ്ങള്‍ കണ്ടെടുത്തതായും പെഷവാറിലെ ഒരു ആശുപത്രിയുടെ വക്താവ് പറഞ്ഞു.