ലഖ്‌നൗ: റണ്ണൊഴുകുമെന്ന് കരുതിയ ലഖ്‌നൗവില്‍ സ്‌പിന്നര്‍മാര്‍ ആടിത്തിമിര്‍ത്തപ്പോള്‍ ന്യൂസിലന്‍ഡിനെ ആറ് വിക്കറ്റിന് തോല്‍പിച്ച് ട്വന്‍റി 20 പരമ്പരയില്‍ ഒപ്പമെത്തി ടീം ഇന്ത്യ. ലഖ്‌നൗവിലെ രണ്ടാം ടി20യില്‍ ന്യൂസിലന്‍ഡിനെ 99 റണ്‍സില്‍ ഓള്‍ഔട്ടാക്കിയപ്പോള്‍ ടീം ഇന്ത്യക്ക് ജയിക്കാന്‍ 19.5 ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു.

ബാറ്റിംഗ് ദുഷ്‌ക്കരമായ പിച്ചില്‍ സൂര്യകുമാര്‍ യാദവും ഹാര്‍ദിക് പാണ്ഡ്യയും ക്രീസിലുണ്ടായിരുന്നെങ്കിലും ഏറെ പാടുപെട്ടാണ് ടീം വിജയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1ന് സമനില പിടിച്ചു. റാഞ്ചിയിലെ ആദ്യ മത്സരം കിവികള്‍ 21 റണ്‍സിന് വിജയിച്ചിരുന്നു.

ഫെബ്രുവരി ഒന്നിന് അഹമ്മദാബാദില്‍ നടക്കുന്ന അവസാന ട്വന്‍റി 20 പരമ്പര വിജയികളെ നിശ്‌ചയിക്കും. സ്കോര്‍: ഇന്ത്യ-101/4 (19.5), ന്യൂസിലന്‍ഡ്-99/8 (20).