കാൻബറ: ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ടെന്നീസ് ടൂ‌ർണമെന്റിൽ കിരീടം സ്വന്തമാക്കി ബെലറൂസിയൻ താരം അരീന സെബലെങ്ക. വിമ്പിൾഡൺ ചാമ്പ്യനും കസാക്കിസ്ഥാൻ താരവുമായ എലീന റൈബാക്കിനയെ പരാജയപ്പെടുത്തിയാണ് മെൽബണിൽ നടന്ന ടൂർണമെന്റിൽ അരീന ചരിത്രനേട്ടം കുറിച്ചത്.

സെ​മി​യി​ൽ​ ​മൂ​ന്ന് ​സെ​റ്റ് ​നീ​ണ്ട​ ​പോ​രാ​ട്ട​ത്തി​ൽ​ ​പോ​ളി​ഷ് ​താ​രം​ ​മാ​ഗ്ദ​ ​ലി​നെ​റ്റി​നെ​ 7​-6,6​-2​ന് ​കീ​ഴ​ട​ക്കി​യാ​ണ് ​സ​ബ​ലെ​ങ്ക​ ​ഫൈ​ന​ലി​ലെ​ത്തി​യ​ത്.​ വെ​റ്റ്‌​റ​ൻ​ ​താ​രം​ വി​ക്ടോ​റി​യ​ ​അ​സ​ര​ങ്ക​യ്ക്ക് ​സെ​മി​യി​ൽ​ ​മ​ട​ക്ക​ടി​ക്ക​റ്റ് ​ന​ൽ​കി​യാ​ണ് ​(7​-6,6​-3​)​ ​റൈ​ബാ​ക്കി​ന​ ​ക​ലാ​ശ​പ്പോ​രി​നെ​ത്തി​യ​ത്. 4-6,6-3,6-4 എന്ന സ്‌കോറിനാണ് അരീന തന്റെ ആദ്യ ഗ്രാൻഡ്‌സ്ളാം കിരീടം സ്വന്തമാക്കിയത്. ആദ്യ സെറ്റ് നഷ്ടമായതിന് ശേഷം തിരിച്ചടിച്ചാണ് താരം വിജയമുറപ്പിച്ചത്. 24കാരിയായ അരീനയുടെ ആദ്യ പ്രധാന ഫൈനൽ കൂടിയായിരുന്നു ഇന്ന് നടന്നത്. ഗ്രാൻഡ്‌സ്ളാം നേടിയതോടെ ലോകറാങ്കിൽ രണ്ടാം സ്ഥാനത്തേയ്ക്ക് അരീന ഉയർത്തപ്പെടും.

നാളെയാണ് ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിംൾസ് ഫൈനൽസ് നടക്കുന്നത്.​ ​പ​ത്താം​ ​ഓ​പ്പ​ൺ​ ​തേ​ടി​ ​സെ​ർ​ബ് ​സെ​ൻ​സേ​ഷ​ൻ​ ​നൊ​വാ​ക്ക് ​ജോ​ക്കോ​വി​ച്ചും​ ​ക​ന്നി​ ​ഗ്രാ​ൻ​സ്ലാം​ ​ല​ക്ഷ്യ​മി​ട്ട് ​ഗ്രീ​ക്ക് ​യു​വ​താ​രം​ ​സ്റ്റെ​ഫാ​നോ​സ് ​സി​റ്റ്‌​സി​പാ​സുമാണ്​ ​ഏറ്റുമു​ട്ടുന്നത്.​ ​ഇ​ന്ന​ലെ​ നടന്ന ​സെ​മി​യി​ൽ​ ​ജോ​ക്കോ​വി​ച്ച് ​ടോ​മി​ ​പോ​ളി​നേ​യും​ ​(7​-5,6​-1,6​-2​),​ ​സി​റ്റ്‌​സി​പാ​സ് ​ക​രേ​ൻ​ ​ഖാ​ച്നോ​വി​നേ​യും​ ​(7​-6,6​-4,6​-7,6​-3​)​ ​കീ​ഴ​ട​ക്കി​യാ​ണ് ​ഫൈ​ന​ൽ​ ​ഉ​റ​പ്പി​ച്ച​ത്.