തിരുവനന്തപുരം: ഇടതു മുന്നണിയെ വിമർശിച്ച് ഗണേഷ് കുമാർ എംഎല്‍എ. മുന്നണിയിൽ കൂടിയാലോചനകൾ കുറവ്. ആരോഗ്യകരമായ കൂടിയാലോചന നടക്കുന്നില്ല. എൽഡിഎഫ് വികസന രേഖയിൽ സൂക്ഷ്മമായ ചർച്ചകൾ ഉണ്ടായില്ല സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിച്ചെന്നും സ്ഥിതിയെപ്പറ്റി ധവളപത്രം പുറത്തിറക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.

നെല്ല് സംഭരണം, റബർ വിലയിടിവ്, വന്യജീവി ആക്രമണം എന്നിവയ്ക്ക് എതിരെ കേന്ദ്ര – സംസ്ഥാന സർക്കാർ ഇടപെടൽ വേണമെന്നാണ് ആവശ്യം. റബർ അധിഷ്ഠിത വ്യവസായം ചെയ്യുന്നവർക്ക് കേരളത്തിൽ തന്നെ പ്രത്യേക മാർക്കറ്റ് ഉൾപ്പടെ വേണം. സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിച്ചു. ധവള പത്രം പുറത്തിറക്കും. സാമ്പത്തിക സ്ഥിതി ജനങ്ങളെ അറിയിക്കണമെന്നും ​ഗണേഷ് കുമാർ പറഞ്ഞു.