ജം​ഷ​ഡ്പു​ർ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ അ​പ​രാ​ജി​ത കു​തി​പ്പ് തു​ട​ർ​ന്ന് മും​ബൈ സി​റ്റി. എ​വേ പോ​രാ​ട്ട​ത്തി​ൽ മും​ബൈ സി​റ്റി 2-1ന് ​ജം​ഷ​ഡ്പു​രി​നെ തോ​ൽ​പ്പി​ച്ചു.

ഒ​രു ഗോ​ളി​നു പി​ന്നി​ട്ടു​നി​ന്ന​ശേ​ഷ​മാ​യി​രു​ന്നു മും​ബൈ​യു​ടെ ജ​യം. ജം​ഷ​ഡ്പു​രി​നാ​യി ബോ​റി​സ് സിം​ഗ് (63’) ആ​ദ്യ ഗോ​ൾ സ്വ​ന്ത​മാ​ക്കി. എ​ന്നാ​ൽ, ഛാങ്തെ (80’), ​വി​ക്രം സിം​ഗ് (86’) എ​ന്നി​വ​രു​ടെ ഗോ​ളി​ൽ മും​ബൈ ജ​യം പി​ടി​ച്ചെ​ടു​ത്തു.

ലീ​ഗി​ൽ 16 മ​ത്സ​ര​ങ്ങ​ളി​ൽ 42 പോ​യി​ന്‍റു​മാ​യി ലീ​ഗ് വി​ന്നേ​ഴ്സ് ഷീ​ൽ​ഡ് ല​ക്ഷ്യം​വ​ച്ച് മും​ബൈ സി​റ്റി ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. 15 മ​ത്സ​ര​ങ്ങ​ളി​ൽ 35 പോ​യി​ന്‍റു​ള്ള ഹൈ​ദ​രാ​ബാ​ദാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. എ​ഫ്സി ഗോ​വ (26), കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് (25) എ​ന്നീ ടീ​മു​ക​ളാ​ണ് മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ളി​ൽ.