ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ലെ സ്‌​കൂ​ളി​ൽ 16 വ​യ​സു​കാ​രി ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. ഇ​ൻ​ഡോ​ർ ഉ​ഷാ ന​ഗ​ർ സ്കൂ​ളി​ലെ 11-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി വൃ​ന്ദ ത്രി​പാ​ഠി​യാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

അ​ടു​ത്ത ദി​വ​സ​ത്തെ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ പ​രി​ശീ​ല​ന​ത്തി​ന് എ​ത്തി​യ​താ​യി​രു​ന്നു വൃ​ന്ദ. ക്ലാ​സി​ൽ കു​ഴ​ഞ്ഞു​വീ​ണ കു​ട്ടി​യെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ന​ത്ത ശൈ​ത്യം മൂ​ല​മാ​ണ് കു​ട്ടി​ക്ക് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​തെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. നേ​ർ​ത്ത ട്രാ​ക് സ്യൂ​ട്ടാ​ണ് കു​ട്ടി ധ​രി​ച്ചി​രു​ന്ന​ത്.