ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ പേ​സ​ർ വ​ഹാ​ബ് റി​യാ​സ് പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യു​ടെ കാ​യി​ക മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കും. മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യു​ടെ കാ​യി​ക വ​കു​പ്പി​ന്‍റെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല റി​യാ​സി​ന് ന​ൽ​കു​ക​യാ​ണെ​ന്ന് ഇ​ട​ക്കാ​ല മു​ഖ്യ​മ​ന്ത്രി മോ​ഹ്സി​ൻ ന​ഖ്‌​വി അ​റി​യി​ച്ചു.

നി​ല​വി​ൽ ബം​ഗ്ലാ​ദേ​ശ് പ്രീ​മി​യ​ർ ലീ​ഗി​ൽ ക​ളി​ക്കു​ന്ന റി​യാ​സ് പാ​ക്കി​സ്ഥാ​നി​ൽ തി​രി​ച്ചെ​ത്തി​യ ഉ​ട​ൻ​ത​ന്നെ ചു​മ​ത​ല​യേ​ൽ​ക്കും. അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ സ​ജീ​വ​മാ​യി​രി​ക്കെ​യാ​ണ് റി​യാ​സ് രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങു​ന്ന​ത്.

പാ​ക്കി​സ്ഥാ​നാ​യി 27 ടെ​സ്റ്റു​ക​ളും 92 ഏ​ക​ദി​ന​ങ്ങ​ളും 36 ട്വ​ന്‍റി -20 ക​ളി​ച്ചി​ട്ടു​ള്ള താ​രം 103 വി​ക്ക​റ്റു​ക​ളു​മാ​യി പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ വി​ക്ക​റ്റ് വേ​ട്ട പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​താ​ണ്.