ഷി​ക്കോ​ഗോ: ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലെ​ത്തി​യ തെ​ലു​ങ്കാ​ന സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​ക്ക് വെ​ടി​യേ​റ്റു. സം​ഗ​റെ​ഡ്ഡി സ്വ​ദേ​ശി​യാ​യ കെ. ​സാ​യ് ച​ര​ൺ എ​ന്ന വി​ദ്യാ​ർ​ഥി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

ഷി​ക്കാ​ഗോ​യി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മോ​ഷ​ണ​ശ്ര​മം ത​ട​യാൻ ശ്രമിച്ച ച​ര​ണി​ന് നേരെ കവർച്ചക്കാരൻ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ജ​നു​വ​രി 11-നാ​ണ് ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി ച​ര​ൺ അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്.