ഇ​ടു​ക്കി: പൂ​പ്പാ​റ മേ​ഖ​ല​യി​ൽ വ്യാ​ജ​മ​ദ്യ​വു​മാ​യി ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​ര​ന​ട​ക്കം നാ​ല് പേ​ർ പി​ടി​യി​ൽ. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് 35 ലി​റ്റ​ർ വ്യാ​ജ​മ​ദ്യം പി​ടി​കൂ​ടി. ബെ​വ്കോ ജീ​വ​ന​ക്കാ​ര​നാ​യ തി​രു​വ​ന്ത​പു​രം സ്വ​ദേ​ശി ബി​നു​വും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​യി വി​നു മാ​ത്യു, ഇ​യാ​ളു​ടെ മ​ക​ൻ എ​ബി​ൻ, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ബി​ജു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ മ​റ്റു​ള്ള​വ​ർ. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ൽ നി​ന്നാ​ണ് വ്യാ​ജ​മ​ദ്യം പി​ടി​കൂ​ടി​യ​ത്. മ​ദ്യം ക​ട​ത്തി​യ വാ​ഹ​നം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.