ഇ​ൻ​ഡോ​ർ: ഓ​പ്പ​ണ​ർ​മാ​രാ​യ ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ​യും രോ​ഹി​ത് ശ​ർ​മ​യു​ടെ​യും മി​ന്നു​ന്ന സെ​ഞ്ചു​റി ക​രു​ത്തി ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 50 ഓ​വ​റി​ൽ ഒ​ൻ​പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 385 റ​ൺ​സ് സ്കോ​ർ ചെ​യ്തു.

തു​ട​ക്കം മു​ത​ൽ ആ​ക്ര​മി​ച്ച് ക​ളി​ച്ച ഗി​ൽ-​രോ​ഹി​ത് സ​ഖ്യം കി​വീ​സ് ബൗ​ള​ർ​മാ​രെ ക​ണ​ക്കി​ന് പ്ര​ഹ​രി​ച്ചു. ഒ​ന്നാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 212 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി. രോ​ഹി​ത് 85 പ​ന്തി​ൽ 101 റ​ൺ​സും ഗി​ൽ 78 പ​ന്തി​ൽ 112 റ​ൺ​സും നേ​ടി.

രോ​ഹി​ത് ഒ​ൻ​പ​ത് ഫോ​റും ആ​റ് സി​ക്സും പ​റ​ത്തി​യാ​ണ് ഏ​ക​ദി​ന ക​രി​യ​റി​ലെ 30-ാം സെ​ഞ്ചു​റി തി​ക​ച്ച​ത്. ഗി​ൽ 13 ഫോ​റും അ​ഞ്ച് സി​ക്സും നേ​ടി നാ​ലാം ഏ​ക​ദി​ന സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കി.

തു​ട​ക്കം മി​ക​ച്ച​താ​യെ​ങ്കി​ലും മ​ധ്യ​നി​ര​യി​ൽ ഇ​ന്ത്യ​യ്ക്ക് കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. തു​ട​ർ​ച്ച​യാ​യി വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യ​തോ​ടെ സ്കോ​റിം​ഗ് വേ​ഗ​ത കു​റ​ഞ്ഞു. 54 റ​ൺ​സ് നേ​ടി​യ ഹ​ർ​ദി​ക് പാ​ണ്ഡ്യ​യും 36 റ​ൺ​സ് നേ​ടി​യ വി​രാ​ട് കോ​ഹ്ലി​യു​മാ​ണ് ചേ​ർ​ന്നാ​ണ് പി​ന്നീ​ട് സ്കോ​റിം​ഗ് നി​യ​ന്ത്രി​ച്ച​ത്.

ഒ​രു​ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ 400 ക​ട​ക്കു​മെ​ന്ന് തോ​ന്നി​ച്ചെ​ങ്കി​ലും വി​ക്ക​റ്റു​ക​ൾ തു​ട​രെ ന​ഷ്ട​മാ​യ​ത് തി​രി​ച്ച​ടി​യാ​യി. കി​വീ​സി​നാ​യി ബ്ലെ​യ​ർ ടി​ക്ന​ർ, ജേ​ക്ക​ബ് ഡ​ഫി എ​ന്നി​വ​ർ മൂ​ന്ന് വീ​തം വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി.