കൊ​ല്ലം: മ​രം മു​റി​ച്ച് മാ​റ്റു​ന്ന​തി​നി​ട​യി​ല്‍ ക്രെ​യി​ന്‍ മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ല.

കൊ​ല്ലം ച​വ​റ​യി​ല്‍ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന വ​ലി​യ മ​രം ക്രെ​യി​നി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മു​റി​ച്ച് മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​രം താ​ഴേ​യ്ക്ക് പ​തി​ക്കു​ന്ന​തി​നി​ടെ​യി​ല്‍ ക്രെ​യി​നി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

പു​റ​ത്തേ​യ്ക്ക് തെ​റി​ച്ചു​വീ​ണ ക്രെ​യി​ന്‍ ഓ​പ്പ​റേ​റ്റ​ര്‍ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു.