വാഷിംഗ്ടൺ: അമേരിക്കയിലെ സ്‌കൂളിൽ വീണ്ടും വെടിവെപ്പ്. രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ഒരു സ്‌കൂൾ ജീവനക്കാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അയോവയിലെ സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. 

കാറിലെത്തിയ അക്രമി സംഘം സ്‌കൂളിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന് ശേഷം രക്ഷപെട്ട അക്രമി സംഘത്തിലെ മൂന്ന് പേരെ പോലീസ് പിടികൂടി. വെടിവെപ്പിനുള്ള കാരണം വ്യക്തമല്ല. പ്രദേശിക സമയം ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപാണ് സംഭവം നടക്കുന്നത്.