അമേരിക്കയിലെ കാലിഫോണിയയിലുള്ള ഹാഫ് മൂൺ ബേയിലുണ്ടായ വെടിവെപ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. വെടിവെപ്പിൽ ചൈനീസ് കർഷക തൊഴിലാളികളാണ് കൊല്ലപ്പെട്ടതെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

കാലിഫോർണിയയിലെ മോണ്ടെറി പാർക്കിൽ ചൈനീസ് പുതുവത്സര പരിപാടിയിൽ 72 കാരനായ ഒരാൾ 10 പേരെ കൊലപ്പെടുത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇത്. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ 72 കാരൻ സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. വെടിവെപ്പിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപെടാൻ ഉപയോഗിച്ച വാൻ പോലീസ് തടഞ്ഞപ്പോൾ അക്രമി സ്വയം വെടിയുതിർക്കുകയായിരുന്നു.