ന്യൂഡൽഹി: സ്പൈസ് ജെറ്റ് വിമാനത്തിൽ ജീവനക്കാരിയോട് മോശമായി പെരുമാറിയ യാത്രക്കാരൻ അറസ്റ്റിൽ. സ്പൈസ്ജെറ്റ് സെക്യൂരിറ്റി ഓഫീസറുടെ പരാതിയെ തുടർന്നാണ് അബ്സർ ആലം എന്ന യാത്രക്കാരനെ അറസ്റ്റ് ചെയ്തത്. ഡൽഹിയിലേക്കുള്ള ഹൈദരാബാദ് സ്‌പൈസ് ജെറ്റ് വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരനെതിരെ സെഷൻ 354 പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് ഡൽഹി പോലീസ് അറിയിച്ചു. 

യാത്രക്കാരിലൊരാൾ കാബിൻ ക്രൂവിനോട് മോശമായി പെരുമാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. യാത്രക്കാരിലൊരാൾ ക്യാബിൻ ക്രൂവിനെ ശല്യം ചെയ്തെന്നും തുടർന്ന് സഹയാത്രികനും ഇയാളും ബോർഡിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. തുടർന്ന് രണ്ട് യാത്രക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി.

ഡൽഹി ജാമിയ നഗർ സ്വദേശിയായ അബ്‌സർ ആലം എന്ന യാത്രക്കാരൻ കുടുംബത്തോടൊപ്പം ഹൈദരാബാദിലേക്ക് പോവുകയായിരുന്നു. ടേക്ക് ഓഫിനിടെ ഒരു വനിതാ ക്രൂ അംഗത്തോട് ആലം മോശമായി പെരുമാറി. തുടർന്ന് ആലമിനെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. 

2023 ജനുവരി 23-ന്, സ്‌പൈസ്‌ജെറ്റ് എസ്ജി 8133 (ഡൽഹി-ഹൈദരാബാദ്) വിമാനം ഷെഡ്യൂൾ ചെയ്തിരുന്നു. ഡൽഹിയിൽ ബോർഡിംഗ് സമയത്ത്, ഒരു യാത്രക്കാരൻ മോശമായും അനുചിതമായും പെരുമാറുകയും ക്യാബിൻ ക്രൂവിനെ ശല്യപ്പെടുത്തുകയും ചെയ്തു. ജീവനക്കാർ ഇക്കാര്യം പിഐസിയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അറിയിച്ചു. തുടർന്ന് യാത്രക്കാരനെയും അദ്ദേഹത്തിന്റെ സഹയാത്രികനെയും ഇറക്കി സുരക്ഷാ സംഘത്തിന് കൈമാറി’ സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു.