വെജിറ്റേറിയന്‍ ഹോട്ടലിലെ മസാല ദോശ കഴിക്കുമ്പോള്‍ നിങ്ങള്‍ ഭരണഘടനയെ പിന്തള്ളുന്നുവെന്ന് പറഞ്ഞ മുന്‍ മാധ്യമപ്രവര്‍ത്തകനും കേരള സര്‍വ്വകലാശാലയിലെ പൊളിറ്റിക്കല്‍ വിഭാഗം അസോ. പ്രൊഫസറുമായ ഡോ. അരുണ്‍ കുമാറിനെ പരിഹസിച്ചു കൊണ്ട് പ്രമുഖ അഭിഭാഷകന്‍ അഡ്വ. എ ജയശങ്കര്‍. കാര്യവട്ടത്തെ കേരള സര്‍വ്വകലാശാല കാമ്പസില്‍ നിന്നും അധികം അകലയല്ല, പേരൂര്‍ക്കട മാനസികരോഗാശുപത്രിയെന്നാണ് അഡ്വ ജയശങ്കര്‍ തന്റെ ഫേസ് ബുക്കിലൂടെ ഡോ. അരുണ്‍കുമാറിനെ പരിഹസിച്ചിരിക്കുന്നത്.

‘പോറ്റി ഹോട്ടലില്‍ നിന്ന് ഒരു മസാല ദോശ തിന്നുമ്പോള്‍ ഭരണഘടനാ മൂല്യങ്ങള്‍ ഒരടി പുറകോട്ടു പോകുന്നു; ഫില്‍റ്റര്‍ കോഫി ഫാസിസത്തെ ഉല്‍പ്പാദിപ്പിക്കുന്നു.
മിലിട്ടറി ഹോട്ടലില്‍ നിന്ന് ബീഫ് ബിരിയാണി തിന്നുമ്പോള്‍ ഭരണഘടന ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. ബിവറേജസ് ഔട്‌ലെറ്റില്‍ ക്യൂ നിന്നു കുപ്പി വാങ്ങുമ്പോള്‍ മതേതര- ജനാധിപത്യ- നവോത്ഥാന മൂല്യങ്ങള്‍ പൂത്തു തളിര്‍ക്കുന്നു.
കാര്യവട്ടത്തെ കേരള സര്‍വകലാശാല ക്യാമ്പസില്‍ നിന്ന് അധികം ദൂരെയല്ല പേരൂര്‍ക്കട മാനസിക രോഗാശുപത്രി’