പുതിയ സിനിമ ഗോള്ഡിന്് നേരെ വന്ന മോശം പ്രതികരണങ്ങളോടും ട്രോളുകളോടും പ്രതികരിച്ച് അല്‍ഫോണ്‍സ് പുത്രന് ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് കമന്റ് ചെയ്തയാള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്. ‘ഗോള്‍ഡ് ഒരു മോശം സിനിമയാണ്, അത് അംഗീകരിച്ച് അടുത്ത പടം ഇറക്ക്, സീന്‍ മാറും,’ എന്നായിരുന്നു കമന്റ്. ഇത് സ്ക്രീന്‍ ഷോട്ട് എടുത്ത ശേഷം വീണ്ടും പോസ്റ്റ് ചെയ്തുകൊണ്ടാണ് അല്‍ഫോണ്‍സ് മറുപടി അറിയിച്ചിരുക്കുന്നത്.
ഇത് തെറ്റാണ് ബ്രോ, നിങ്ങള്‍ക്ക് സിനിമ ഇഷ്ടമായില്ല എന്ന് പറയാം. എന്റെ സിനിമ മോശമാണെന്ന് പറയാനുള്ള യോഗ്യത ഇന്ത്യയില്‍ ഞാന്‍ ആകെ കണ്ടത് കമല്‍ ഹാസന് സാറില്‍ മാത്രമാണ്. അദ്ദേഹം മാത്രമാണ് സിനിമയില്‍ എന്നേക്കാള്‍ കൂടുതല്‍ പണി അറിയാവുന്ന വ്യക്തി.