പ്യുവര്‍ വെജിറ്റേറിയന്‍ ഹോട്ടലിലെ മസാലദോശ ഓരോ തവണ കഴിക്കുമ്പോഴും ഭരണഘടനപിന്തള്ളപ്പെടുകയാണെന്ന് മുന്‍ മാധ്യമപ്രവര്‍ത്തകനും കേരളാ സര്‍വ്വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. കെ അരുണ്‍കുമാര്‍ . കൊല്ലം ശാസ്്താം കോട്ടയില്‍ നടന്ന വിദ്യഭ്യാസ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓരോ തവണ മസാലദോശ കഴിക്കാന്‍ പ്യൂര്‍ വെജിറ്റേറിയന്‍ ഹോട്ടലിലേക്ക് കയറുമ്പോഴും ഒരര്‍ത്ഥത്തില്‍ ഭരണഘടന പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഡോ. അരൂണ്‍കുമാര്‍ പറഞ്ഞത്.

ഭക്ഷണത്തിലും അയിത്തം കല്‍പ്പിച്ചുകൊണ്ടാണ് നാം ജീവിക്കുന്നത്്, നമ്പൂതിരിയുടെ സദ്യ വേണം, ആദിവാസിയുടെ സദ്യവേണ്ടാ പോറ്റി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കണം, പ്യുര്‍ വെജ് തന്നെ തിരഞ്ഞെടുക്കണം എന്നിങ്ങനെ ഭക്ഷണത്തിലും അയിത്തം കല്‍പ്പിച്ചുകൊണ്ടാണ് നാം ജീവിക്കുന്നത് എന്നതാണ് രസകരമായ കാര്യമെന്നുമാണ് സെമിനാറില്‍ അദ്ദേഹം വിശദീകരിച്ചത്.

മാട്രിമോണിയല്‍ സൈറ്റില്‍ മാത്രമല്ല, നല്ല പ്യൂര്‍ വെജിറ്റേറിയന്‍ ഹോട്ടലിലും നല്ല ഒന്നാന്തരം ജാതീയതയും വംശീയതയും പറയുന്ന ബോധ്യം നമുക്ക് രൂപപ്പെട്ടത്, നമ്മളില്‍ നിലനില്‍ക്കുന്ന ഫ്യൂഡല്‍ ജന്മി സ്വഭാവത്തിന്റെ ഭരണഘടനാ വിരുദ്ധമായ മാനസിക നിലയുള്ളതുകൊണ്ടാണ്. അവിടെയാണ് ഭരണഘടനയെ നാം തോല്‍പ്പിക്കുന്നതെന്നും അരുണ്‍കുമാര്‍ പറഞ്ഞു.