തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം തിരിച്ചിറക്കി. വിമാനം പറന്നുയര്‍ന്ന് അര മണിക്കൂറിനകം സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് വിമാനം തിരിച്ചിറക്കുകയാണെന്ന് പൈലറ്റ് വിമാനത്താവള അധികൃതരെ അറിയിക്കുകയായിരുന്നു.

രാവിലെ എട്ടരക്ക് പുറപ്പെട്ട വിമാനം ഒമ്പത് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരിച്ചിറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. തകരാര്‍ പരിശോധിക്കുകയാണെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.