ന്യൂഡല്‍ഹി: സൊമാറ്റോ ഫുഡ് ഡെലിവറി ഏജന്റുമായുളള അനുഭവത്തെക്കുറിച്ചും തട്ടിപ്പിനെക്കുറിച്ചും പങ്കുവെച്ചെത്തിയിരിക്കുകയാണ് ഒരു സംരഭകന്‍.

അടുത്ത തവണ ഫുഡ് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഓണ്‍ലൈനായി പണം നല്‍കരുതെന്നു പറഞ്ഞുവെന്നും അവരെ എങ്ങനെ വഞ്ചിക്കാമെന്നും ഏജന്റ് തന്നെ ഉപദേശിച്ചതായും അദ്ദേഹം നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.

ഈ പോസ്റ്റ് ശ്രദ്ധയില്‍പെട്ട സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപീന്ദര്‍ ഗോല്‍, ഇതിനെക്കുറിച്ച് അറിയാമെന്നും ഈ രീതിയിലുളള പ്രവര്‍ത്തനങ്ങള്‍ തടയാനുളള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സൊമാറ്റയില്‍ നടക്കുന്ന അഴിമതികള്‍ കേട്ട് തനിക്ക് ഞെട്ടല്‍ ഉണ്ടായെന്നാണ് സംരഭകനായ വിനയ് സതി പറഞ്ഞത്. കുറച്ചു ദിവസങ്ങള്‍ മുമ്പാണ് താന്‍ സൊമാറ്റോയില്‍ നിന്നും ബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. എന്നാല്‍ ഡെലിവറിക്കെതിയ ഏജന്റ് ‘സര്‍ അടുത്ത തവണ ഓണ്‍ലൈനായി പണമടയ്ക്കരുതെന്നാണ് തന്നോട് ആവശ്യപ്പെട്ടതായി വിനയ് പററഞ്ഞു.

അടുത്ത തവണ നിങ്ങള്‍ ക്യാഷ് ഓണ്‍ ഡെലിവറി വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അതിന് 200 രൂപ നല്‍കിയാല്‍ മതിയെന്നും, നിങ്ങള്‍ ഭക്ഷണം വാങ്ങിയിട്ടില്ലെന്ന് ഞാന്‍ സൊമാറ്റയെ കാണിക്കും എന്നാല്‍ ആ ഭക്ഷണം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുമെന്നും ഏജന്റ് പറഞ്ഞതായി അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.

ഒന്നുകില്‍ ഓഫര്‍ ആസ്വദിക്കുക അല്ലെങ്കില്‍ അഴിമതി തുറന്നു കാട്ടുക എന്നീ രണ്ടു വഴികളാണ് ഈ പ്രതിസന്ധിയെ അഭീമുഖീകരിക്കാന്‍ തനിക്ക് മുന്നിലുളളതെന്നും അതില്‍ താന്‍ രണ്ടാമത്തെ വഴി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.