പാലക്കാട്: അനധികൃതമായി 2.20 കോടി രൂപ കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. കോയമ്പത്തൂർ സ്വദേശികളായ മോഹൻ കൃഷ്ണ ഗുപ്ത, വെങ്കിടേഷ് എന്നിവരാണ്  പിടിയിലായത്. വാളയാർ ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെയാണ് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പണം പിടികൂടിയത്.

സ്വർണ വ്യാപാരത്തിനായി തൃശ്ശൂരിലേക്ക് കൊണ്ടുവന്ന പണമാണെന്നും മൂന്നാമത്തെ തവണയാണ് അനധികൃതമായി പണം കടത്തുന്നതെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ പറഞ്ഞു. കുഴൽപ്പണക്കടത്താണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.