യുഎസിലെ കാലിഫോർണിയയിൽ വെടിവെപ്പ് നടത്തിയ പ്രതി സ്വയം വെടിവെച്ച് മരിച്ചതായി പോലീസ്. വെളുത്ത വാനിലുള്ളിൽ വെച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. വെടിവെപ്പിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപെടാൻ ഉപയോഗിച്ച വാൻ പോലീസ് തടഞ്ഞപ്പോൾ അക്രമി സ്വയം വെടിയുതിർക്കുകയായിരുന്നു. 

ഹുയു കാൻ ട്രാൻ എന്ന 72 കാരനാണ് ആക്രമണത്തിന് പിന്നിൽ. ലൂസിയാനയിലെ ബാറ്റൺ റോഗിൽ സ്ഥിതി ചെയ്യുന്ന നിശാ ക്ലബ്ബിലാണ് ആക്രമണമുണ്ടായത്.രാത്രി 10 മണിയോടെയാണ് (യുഎസ് സമയം) ഇവിടെ വെടിവെപ്പ് നടന്നത്. സംഭവം നടക്കുമ്പോൾ പ്രദേശത്ത് ആളുകൾ തടിച്ചുകൂടിയ സാഹചര്യമുണ്ടായിരുന്നു. ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ ഒരു നഗരമാണ് മോണ്ടേറി പാർക്ക്. ലോസ് ഏഞ്ചൽസ് നഗരമധ്യത്തിൽ നിന്ന് ഏകദേശം 7 മൈൽ (11 കിലോമീറ്റർ) അകലെയാണ് ഇത്.