കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി നടന്‍ ഫഹദ് ഫാസില്‍ . താന്‍ വിദ്യാര്‍ത്ഥികളുടെ കൂടെയാണെന്നും ചര്‍ച്ച തുടങ്ങിയപ്പോള്‍ തന്നെ പ്രശ്‌നത്തിന് പരിഹാരമുണ്ടാകാന്‍ തുടങ്ങിയെന്നും ഫഹദ് പറഞ്ഞു.

പ്രശ്‌നങ്ങള്‍ എല്ലാം ഉടനെ തീര്‍പ്പാക്കി വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനം തുടരാന്‍ സാധിക്കട്ടെയെന്നും ഫഹദ് വ്യക്തമാക്കി. തങ്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.