പ്യാർ ക പഞ്ച്നാമ എന്ന ചിത്രത്തിലൂടെയാണ് കാർത്തിക് ആര്യൻ ബോളിവുഡിൽ എത്തിയത്. 2011ൽ റിലീസ് ചെയ്ത ചിത്രം മികച്ച സാമ്പത്തിക വിജയം നേടിയിരുന്നു. 1.25 ലക്ഷം രൂപയായിരുന്നു അന്ന് ലഭിച്ച പ്രതിഫലം. 

ഇപ്പോഴിതാ തന്റെ പ്രതിഫലത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് കാർത്തിക് ആര്യൻ. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോവിഡ് കാലത്ത് ചിത്രീകരിച്ച ധമാക്ക എന്ന ചിത്രത്തിന്10 ദിവസത്തേക്ക് 20 കോടി രൂപയാണ് നടൻ വാങ്ങിയത്. ധമാക്ക എന്ന ചിത്രത്തിന് 20 കോടി രൂപ പ്രതിഫലമായി ലഭിച്ചില്ലേ എന്ന അവതാരകന്റെ ചോദ്യത്തോടായിരുന്നു മറുപടി.

‘അതെ, 10 ദിവസത്തെ ചിത്രീകരണമായിരുന്നു. സിനിമയുടെ നിർമാതാക്കൾക്ക് 20 ദിവസം കൊണ്ട് ഇരട്ടി പണം ലഭിക്കും. അതിനാൽ എനിക്ക് ലഭിച്ച പ്രതിഫലത്തിന് ഞാൻ അർഹനാണെന്ന് കരുതുന്നു’- കാർത്തിക് ആര്യൻ പറഞ്ഞു.