മൊ​ഗാ​ദി​ഷു: സൊ​മാ​ലി​യ​യി​ൽ ഇ​സ്ലാ​മി​ക ഭീ​ക​ര​വാ​ദ സം​ഘ​ട​ന​യാ​യ അ​ൽ ഷ​ബാ​ബ് ന​ട​ത്തി​യ സ്ഫോ​ട​ന​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്. ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ മൊ​ഗാ​ദി​ഷു​വി​ലെ അ​തീ​വ​സു​ര​ക്ഷാ മേ​ഖ​ല​യി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്.

മേയറുടെ ഓഫീസിന്‍റെ ഗേറ്റിന് സമീപത്താണ് സ്ഫോടനം നടന്നത്. സ്ഫോ​ട​ന​ത്തി​ന് ശേ​ഷം ഭീ​ക​ര​ർ പ്ര​ദേ​ശ​ത്ത് വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ​തി​നാ​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ യ​ഥാ​ർ​ഥ ക​ണ​ക്ക് ഇ​തു​വ​രെ പു​റ​ത്ത് വ​ന്നി​ട്ടി​ല്ല. പ്ര​സി​ഡ​ന്‍റി​ന്‍റെ ഓ​ഫീ​സ് സ്ഥി​തി ചെ​യ്യു​ന്ന വി​യ്യ സൊ​മാ​ലി​യ മേ​ഖ​ല​യി​ൽ നി​ന്ന് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള പ്ര​ദേ​ശ​ത്താ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

സം​ഭ​വ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത അ​ൽ ഷ​ബാ​ബ്, പ്ര​ദേ​ശ​ത്ത് ത​ങ്ങ​ൾ ചാ​വേ​ർ പോ​രാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ചെ​ന്നും വെ​ടി​വ​യ്പ്പ് തു​ട​രു​ക​യാ​ണെ​ന്നും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ചു. ഭീ​ക​ര​രെ തു​ര​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ പോ​ലീ​സ് തു​ട​രു​ക​യാ​ണ്.