ആലപ്പുഴ: ചന്തിരൂരിൽ പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. അരൂക്കുറ്റി സ്വദേശി മുഹമ്മദ് (63) ആണ് ഞായറാഴ്ച പുലർച്ചെ അറസ്റ്റിലായത്.

മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതി ശനിയാഴ്ച രാത്രിയിലാണ് അരൂർ പോലീസിന് ലഭിച്ചത്. ഒരു മാസമായി ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.