താൽക്കാലിക ജീവനക്കാരും ക്ഷേത്രകലാപീഠം വിദ്യാർഥികളും മടങ്ങിയതോടെ ഭണ്ഡാരത്തിലെ നാണയങ്ങൾ എണ്ണാൻ  ദേവസ്വം ജീവനക്കാർ മാത്രമായി. സന്നിധാനം അന്നദാനമണ്ഡപം പൂർണമായും  കാണിക്ക എണ്ണാനായി മാറ്റി. 

ദേവസ്വം ഭണ്ഡാരം, അന്നദാന മണ്ഡപം  എന്നീ രണ്ട് സ്ഥലങ്ങളിൽ മാത്രമാണ് ഇപ്പോൾ  കാണിക്ക എണ്ണുന്നത്.  മല പോലെയുള്ള 3 കൂനകളിൽ ഒന്ന് ഇതുവരെ പൂർണമായും തീർന്നിട്ടില്ല.  25ന് മുൻപ് പൂർണമായും എണ്ണിത്തീർക്കാമെന്നു ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.