വാഷിങ്ടൺ: റഷ്യയുടെ വാഗ്നർ മെർസനറി സംഘത്തെ യു.എസ് ഇതരദേശത്തേക്ക് വ്യാപിക്കുന്ന കുറ്റകൃത്യ സംഘടനയായി പ്രഖ്യാപിച്ചു. ഈഗ്രൂപ്പിൽപെടട 50,000 സൈനികർ യുക്രെയ്നെതിരെ യുദ്ധം ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഈ സംഘത്തെ ലോകത്തുടനീളം റഷ്യ സൈനിക നീക്കങ്ങൾക്കായി ഉപയോഗിച്ചുവരികയാണ്.

​പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി അടുത്ത ബന്ധം പുലർത്തുന്ന ബിസിനസുകാരനായ യെവ്ജൻസി പ്രിഗോഴിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഗ്നർ എന്ന് വൈറ്റ്ഹൗസ് ദേശീയ സുരക്ഷ വക്താവ് ജോൺ കിർബി പറഞ്ഞു. ക്രിമിനൽ സംഘടനയായ വാഗ്നർ വ്യാപകമായി കൂട്ടക്കുരുതിയും മനുഷ്യാവകാശ ലംഘനങ്ങളും നടത്തുകയാണെന്നു കിർബി പറഞ്ഞു. യുക്രെയ്നിലെ സൈനിക വേട്ടക്ക് ഉത്തരകൊറിയ വാഗ്നറിന് ആയുധം കൈമാറുന്നതിന്റെ ചിത്രങ്ങളും കിർബി പുറത്തുവിട്ടു.