പൂനെ : മക്കളില്ലാത്തതിന്‍റെ പേരിൽ യുവതിക്ക് മനുഷ്യ അസ്ഥികൾ പൊടിച്ച് നൽകിയതായി പരാതി. ദുർമന്ത്രിവാദിയുടെ നിർദേശപ്രകാരം യുവതിയെ ശ്മാശനത്തിലേക്ക് എത്തിച്ച ശേഷം ഭർത്താവ് യുവതിയെ കൊണ്ട് നിർബന്ധിച്ച് മനുഷ്യ അസ്ഥികൾ പൊടിച്ച് കഴിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

 സംഭവത്തിൽ ഭർത്താവ്, അമ്മായിഅമ്മ, മന്ത്രവാദി ഉൾപ്പടെ 7 പേർക്കെതിരെ പൊലീസ് കേസെടുത്തു. പൂനെയിൽ നിന്നുമാണ് ഈ ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്. 2019ലാണ് ഇരുവരുടേയും വിവഹം നടക്കുന്നത്. എന്നാൽ മക്കളില്ലാതെ വന്നതോടെ ഭർതൃവീട്ടുകാർ ദുർമന്ത്രിയെ സമീപിച്ചു. തുടർന്ന് ഇയാൾ യുനതിക്ക് മരിച്ച മനുഷ്യരുടെ പെടിച്ച അസ്ഥികൾ നൽകാന്‍ ആവശ്യപ്പെട്ടു. 

യുവതിയുടെ പരാതിയെത്തുടർന്ന് പൂനെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അമാവാസി രാത്രികളിൽ വീട്ടിൽ അന്ധവിശ്വാസപരമായ പ്രവർത്തനങ്ങൾ നടക്കാറുണ്ടെന്നും ചില ആചാരങ്ങളിൽ യുവതിയെ ബലമായി പങ്കെടുപ്പിക്കാറുമുണ്ടെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഭർതൃവീട്ടുകാർ സ്ത്രീധനം ആവശ്യപ്പെട്ടതായും യുവതി മറ്റൊരു പരാതിയിൽ ആരോപിച്ചു.