ഇലന്തൂര്‍ നരബലി കേസില്‍ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. റോസ്ലിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് സമര്‍പ്പിച്ചത്. തമിഴ്‌നാട് സ്വദേശി പത്മയെ കൊലപ്പെടുത്തിയ കേസില്‍ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പ്രതികള്‍ അറസ്റ്റിലായി 89-ാമത്തെ ദിവസമാണു പെരുമ്പാവൂര്‍ കോടതിയില്‍ എറണാകുളം റൂറല്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. അന്വേഷണസംഘത്തിന്‍റെ ആവശ്യപ്രകാരം വിചാരണയ്ക്കായി പബ്ലിക് പ്രോസിക്യൂട്ടറെയും നിയമിച്ചിട്ടുണ്ട്. എന്‍. കെ. ഉണ്ണികൃഷ്ണനാണു പബ്ലിക്ക് പ്രോസിക്യൂട്ടര്‍. ന്‍റെ

മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്, ഭഗവല്‍ സിങ്ങിന്‍റെ ഭാര്യ ലൈല എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതികള്‍ക്കെതിരെ കൊലപാതകത്തിനു പുറമെ ബലാല്‍സംഗം, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടു കൂടിയുള്ള തട്ടിക്കൊണ്ടുപോകല്‍, മൃതദേഹത്തോടുള്ള അനാദരവ് തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. മൂവായിരത്തോളം പേജുകളുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ശക്തമായ ഫോറന്‍സിക്, സൈബര്‍ തെളിവുകള്‍ കുറ്റപത്രത്തിലുണ്ട്.