ഫേസ് ബുക്കും ഇന്‍സ്റ്റഗ്രാമും അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ ഇനി സ്ത്രീയുടെ സ്തനങ്ങള്‍ പൂര്‍ണ്ണമായും കാണിക്കുന്നതിന് വിലക്കുണ്ടാകില്ല. മെറ്റയുടെ ഓവര്‍ സൈറ്റ് ബോര്‍ഡ് ഇത് സംബന്ധിച്ചു തിരുമാനമെടുത്തു. ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. സ്തനം പ്രദര്‍ശിപ്പിക്കുന്നതിനുളള വിലക്ക്  ആവിഷ്‌കാര സ്വതന്ത്ര്യത്തിന്റെ ലംഘനമാണെന്നാണ് ഓവര്‍ സൈറ്റ് നിരീക്ഷി്ച്ചിരിക്കുന്നത്.

സ്ത്രീകള്‍ ഭിന്നലിംഗക്കാര്‍ ട്രാന്‍സ്‌ജെണ്ടറുകള്‍ എന്നിവര്‍ക്കെതിരെയുള്ള അവഗണനയാണ് ഇതെന്നും മെറ്റാ ഓവര്‍ സൈറ്റ് ബോര്‍ഡ് നീരീക്ഷിച്ചിട്ടുണ്ട്. സ്ത്രീയുടെ നഗ്‌നമായ മാറിടം കാണിക്കുമ്പോള്‍ മാത്രമല്ല മറിച്ച് ചിത്രകാരന്റെ വരയില്‍ യുവതിയുടെ സ്തനാഗ്രം കാണുന്നുണ്ടെങ്കില്‍ പോലും കമ്യുണിറ്റി സ്റ്റാന്‍ഡേര്‍ഡ് വിലക്ക് പ്രകാരം മുമ്പ് ആ ചിത്രം നീക്കം ചെയ്യപ്പെടുമായിരുന്നു.

ഇത് മൂലം ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടതോ വാര്‍ത്താ സംബന്ധിയായതോ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ളതോ ആയ ഉള്ളടക്കങ്ങളില്‍ പോലും സ്തനാഗ്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് കര്‍ശനമായിവിലക്കിയിരുന്നു. 2013-ല്‍ തന്നെ,ലിന എസ്‌കോയുടെ ‘ഫ്രീ ദി നിപ്പിള്‍’ എന്ന സിനിമയുടെ പ്രമോഷണല്‍ ക്ലിപ്പുകള്‍ തങ്ങളുടെ കമ്യൂണിറ്റിസ്റ്റാന്‍ഡേര്‍ഡിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് നീക്കം ചെയ്തിരുന്നു. സാംസ്‌കാരിക വിലക്കുകള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ഒരു കൂട്ടം യുവതികളുടെ കഥയായിരുന്നു ഈ സിനിമ.