കോണ്ടമുള്‍പ്പെടെയുള്ള ഗര്‍ഭനിരോധന വസ്തുക്കള്‍ വാങ്ങാനെത്തുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഫാര്‍മസിസ്റ്റുകള്‍ ബോധവത്കരിക്കണമെന്ന് കര്‍ണ്ണാടക ഡ്രഗ്ഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദ്ദേശിച്ചു. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഗര്‍ഭനിരോധന വസ്തുക്കള്‍ വില്ക്കുന്നതിന് നിരോധനമുണ്ടാകില്ലന്നും അറിയിച്ചു.

കോണ്ടമുള്‍പ്പെടെയുള്ള ഗര്‍ഭനിരോധന വസ്തുക്കള്‍ വാങ്ങാനെത്തുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഫാര്‍മസിസ്റ്റുകള്‍ ബോധവത്കരിക്കണമെന്ന് കര്‍ണ്ണാടക ഡ്രഗ്ഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദ്ദേശിച്ചു. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഗര്‍ഭനിരോധന വസ്തുക്കള്‍ വില്ക്കുന്നതിന് നിരോധനമുണ്ടാകില്ലന്നും അറിയിച്ചു. കര്‍ണ്ണാടകയില്‍ 18 വയസ്സ് പൂര്‍ത്തിയാകാത്തവര്‍ക്ക് ഗര്‍ഭനിരോധന ഉറകള്‍ വില്‍കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന വ്യാജവാര്‍ത്ത പ്രചരിച്ചതിനു പിന്നാലെയാണ് അധിഃകൃതരുടെ വിശദീകരണം.

നവംബറില്‍ ബാംഗ്ലൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗില്‍ നിന്നും സിഗരറ്റും,ലൈറ്ററുകളും,ഗര്‍ഭനിരോധന ഗുളികകളും,കോണ്ടവും കണ്ടെത്തിയിരുന്നു. അതിനു പിന്നാലെയാണ് പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഗര്‍ഭനിരോധന ഉറകള്‍ വില്‍കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നുംമറ്റുമുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. കുട്ടികള്‍ സ്‌കൂളില്‍ ഫോണ്‍ കൊണ്ടുവരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബാഗ് പരിശ്ശോധിച്ചപ്പോളാണ് വിദ്യാര്‍ത്ഥികളുടെ ബാഗില്‍ നിന്ന് കോണ്ടവും, ഗര്‍ഭനിരോധന ഉറകളും കണ്ടെടുത്തത്.

‘ഗര്‍ഭനിരോഭന ഉറകള്‍ വില്‍ക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയ യാതൊരു ഉത്തരവും നേരത്തെ സര്‍ക്കാര്‍ ഇറക്കിയിട്ടില്ല. ഏതെങ്കിലും പ്രായപരിധിയില്‍ ഉള്ളവര്‍ക്ക് കോണ്ടവും മറ്റ് ഗര്‍ഭനിരോധന ഉപകരണങ്ങളും വില്‍ക്കുന്നതിന് നിലവില്‍ നിരോധനമില്ല’- എന്ന് കര്‍ണ്ണാടക ഡ്രഗ്‌സ് കണ്‍ട്രോളറുടെ അറിയിപ്പില്‍ പറയുന്നു.