കളമശേരിയില്‍ പിടികൂടിയ പഴകിയ കോഴിയിറച്ചി ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കള്‍ തെയ്യാറാക്കുന്ന ബേക്കറികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ബെസ്റ്റ് ബേക്കറിക്ക് , ബേക്കറി ബി എന്ന ബ്രാന്‍ഡില്‍ കേരളത്തില്‍ ഉടനീളം ബേക്കറി ശൃംഖലയുള്ള തങ്ങളുടെ സ്ഥാപനവുമായി യാതൊരു ബന്ധവുമില്ലന്ന് ബേക്കറി ബി സി ഇ ഒ വിജേഷ് വിശ്വനാഥന്‍ സൗത്ത് ലൈവിനോട് പറഞ്ഞു.

കഴിഞ്ഞ അമ്പത്തഞ്ച് വര്‍ഷമായി ഗുണനിലവാരത്തില്‍ അണുവിട വിട്ടുവീഴ്ച ചെയ്യാതെ സുതാര്യമായ പ്രവര്‍ത്തനത്തിലൂടെയാണ് ബേക്കറി ബി മലയാളികളുടെ ഹൃദയം കവര്‍ന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും ഭക്ഷ്യസുരക്ഷാവകുപ്പും നിഷ്‌കര്‍ഷിക്കുന്ന എല്ലാ വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ബേക്കറി ബി പ്രവര്‍ത്തിക്കുന്നത്. ഇത്തരം നിഷ്‌കര്‍ഷകള്‍ പാലിക്കുന്നുവെന്നു ഉറപ്പുള്ളതും, ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ ഇന്ത്യ (FSSAI)  അംഗീകാരമുള്ളതുമായസ്ഥാപനങ്ങളില്‍ നിന്ന് മാത്രമേ ഉല്‍പ്പാദനത്തിനായുള്ള ഭക്ഷ്യ ചേരുവകള്‍ തങ്ങള്‍ വാങ്ങാറുളളുവെന്ന് നൂറു ശതമാനം ഉറപ്പ് ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ബേക്കറി ബി ക്ക് കഴിയുമെന്നും വിജേഷ് വിശ്വനാഥന്‍ പറഞ്ഞു.