സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് കേസില്‍ വിചാരണക്കോടതിയില്‍ ഹാജരാകാത്ത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ നടപടിക്ക് സുപ്രീംകോടതി വിമര്‍ശനം. രാജ്യത്തിന്റെ നിയമവാഴ്ച്ച എല്ലാവര്‍ക്കും ബാധകമാണെന്നും, കര്‍ദ്ദിനാള്‍ ഹാജരാകണമെന്ന ഉത്തരവ് സ്‌റ്റേ ചെയ്തിട്ടില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഹാജരാകുന്നതില്‍ നിന്നും ഇളവ് വേണമെന്ന ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു. 

അതേസമയം അസൗകര്യങ്ങള്‍ ഉള്ളതിനാലാണ് വിചാരണക്കോടതിയില്‍ ഹാജരാകാതെയിരുതെന്ന് കര്‍ദ്ദിനാളിന്റെ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂതറ സുപ്രീം കോടതിയെ അറിയിച്ചു. ഭൂമിയിടപാട് സംബന്ധിച്ച ഹര്‍ജികള്‍ വിധി പറയാനായി സുപ്രീം കോടതി മാറ്റി.