മുബൈ: ഹൈവേയിൽ ഇന്ന് രാവിലെ 5 മണിക്ക് ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേർ മരിച്ചു.ഒരു ബന്ധുവിന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു  മുംബൈയിൽ നിന്ന് മടങ്ങുകയായിരുന്ന ബന്ധുക്കളാണ് മരിച്ചവരെല്ലാം എന്നാണ് റിപ്പോർട്ടുകൾ.

അപകടം കാരണം വ്യക്തമല്ല. സംഭവത്തിൽ 4 വയസ്സുള്ള ഒരു പെൺകുട്ടി മാത്രമാണ് രക്ഷപ്പെട്ടത്,കുട്ടി അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.
മുംബൈ-ഗോവ ഹൈവേ വഴി രത്‌നഗിരിയിലേക്ക് പോയിരുന്നവരാണ് കൊല്ലപ്പെട്ടത്.