പണത്തിന് പകരമായി വിദേശ രാജ്യങ്ങൾക്ക് രഹസ്യ വിവരങ്ങൾ നൽകിയെന്നാരോപിച്ചുള്ള ചാരവൃത്തി കേസിൽ കേന്ദ്ര ധനമന്ത്രാലയത്തിലെ ഒരു ഡാറ്റാ എൻട്രി ഓപ്പറേറ്ററെ ചൊവ്വാഴ്‌ച അറസ്‌റ്റ് ചെയ്‌തു. സുമിത് എന്ന് പേരുള്ള പ്രതി ധനകാര്യ മന്ത്രാലയത്തെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ ഫോണിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു. 

പോലീസ് നടത്തിയ തിരച്ചിലിനിടെ അതുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തു. സുമിത് മന്ത്രാലയത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്‌തിരുന്നതായി പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ ചൊവ്വാഴ്‌ച പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) ഫയൽ ചെയ്യുകയും ക്രൈംബ്രാഞ്ചിൽ ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസ് രജിസ്‌റ്റർ ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌.