തിരുവനന്തപുരം: തിരുവനന്തപുരം കല്ലറ ഭരതന്നൂരില്‍ 49കാരിയെ സഹോദരന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഭരതന്നൂര്‍ കണ്ണംമ്പാറയില്‍ ഷീലയെ സഹോദരന്‍ സത്യനാണ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇവരുടെ അമ്മ കുഞ്ഞിയെ സംരക്ഷിക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിന് പിന്നാലെയാണ് സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ ഷീലയെ നാട്ടുകാര്‍ ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പാങ്ങോട് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വാക്കേറ്റം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ ഷീലയുടെ കഴുത്തിലും കാലിലും കൈയ്യിലും സത്യന്‍ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇയാളെ പാങ്ങോട് പൊലീസ് കസ്റ്റഡിയിലെടുത്തു.