ഇരവിപേരൂര്‍: ശങ്കരമംഗലത്ത് ചേറ്റുകണ്ടത്തില്‍ പരേതനായ സി.ജി. വര്‍ഗീസിന്റെ (ജോയി) ഭാര്യ അക്കാമ്മ വര്‍ഗീസ് (കുഞ്ഞൂഞ്ഞമ്മ-80) അമേരിക്കയില്‍ നിര്യാതയായി.

ജനുവരി 20ന് വൈകുന്നേരം 5.30 മുതല്‍ 8.00 മണി വരെ സൗത്ത് വെസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ്, 235 Ave E, സ്റ്റാഫോർഡ്, ടെക്സാസ്ല്‍ വച്ച് പൊതുദര്‍ശനം നടത്തുന്നതാണ്. തുടര്‍ന്ന് 21 ന് രാവിലെ 9.30 മുതല്‍ നടക്കുന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം ഫോറസ്റ്റ് പാര്‍ക്ക് വെസ്റ്റ്‌ഹൈമര്‍ സെമിത്തേരിയില്‍ സംസ്‌ക്കാരം നടത്തുന്നതുമാണ്.

പരേത കീഴ് വായ്പൂര് കാവില്‍ കുടുംബാംഗമാണ്. മക്കള്‍: ലെജി, അജി വര്‍ഗീസ്. മരുമക്കള്‍: ഏബ്രാഹം മത്തായി, റൂബി. കൊച്ചുമക്കള്‍: നെവിന്‍, ലെന,  പാട്രിക്, ലിയാം, നിക്‌സി, നിഖിറ്റ