പ​റ​വൂ​ർ: എറണാകുളം പറവൂരില്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധയേറ്റ​വ​രി​ൽ ബി​ടെ​ക് വി​ദ്യാ​ർ​ഥി​ക​ളും. കു​ന്നു​ക​ര എം​ഇ​എ​സ് കോ​ള​ജി​ലെ 10 ബി​ടെ​ക് വി​ദ്യാ​ർ​ഥി​ക​ൾക്കാണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധയേറ്റത്.

ഹോ​സ്റ്റ​ലി​ൽ താ​മ​സി​ക്കു​ന്ന ഇ​വ​ർ തി​ങ്ക​ൾ രാ​ത്രി എ​ത്തി അ​ൽ​ഫാം, ഷ​വാ​യ് എ​ന്നി​വ​യാ​ണു ക​ഴി​ച്ച​ത്. എ​ല്ലാ​വ​ർ​ക്കും വ​യ​റി​ന് പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി. ചൊ​വ്വ ഇ​വ​ർ​ക്കു ബി​ടെ​ക് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ ഉ​ണ്ടാ​യി​രു​ന്നു. ഭ​ക്ഷ്യ​വി​ഷ​ബാ​ധ ഏ​റ്റ​തി​നാ​ൽ പ​രീ​ക്ഷ എ​ഴു​താ​ൻ ക​ഴി​ഞ്ഞി​ല്ല.

ഭ​ക്ഷ്യ​വി​ഷ​ബാ​ധ ഏ​റ്റ​വ​രി​ൽ മാ​ള, പൊ​യ്യ നി​വാ​സി​ക​ളും മാ​ള കു​രു​വി​ല​ശേ​രി സ്വ​ദേ​ശി ക്രി​സ് പ​ന​യ്ക്ക​ൽ, വ​ലി​യ​പ​റ​മ്പ് സ്വ​ദേ​ശി അ​ജി​ത് പ​ന​യ്ക്ക​ൽ, പൊ​യ്യ മാ​ള പ​ള്ളി​പ്പു​റം ത​ട്ട​ക​ത്ത് അ​ല​ക്സ് ഷാ​ന്‍റി, ച​ക്കാ​ല​ക്ക​ൽ തോ​മ​സ്, മ​ക്ക​ളാ​യ മി​ഥു​ൻ, മെ​റി​ൻ, എ​ന്നി​വ​ർ മാ​ള​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി.